Post Category
എസ്.ഐ.എ പാനൽ രൂപീകരിക്കുന്നു
സംസ്ഥാനത്ത് സ്ഥലമെടുപ്പ് പദ്ധതികൾക്ക് സാമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് എസ്.ഐ.എ പാനൽ രൂപീകരിക്കുന്നു. ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാം. പ്രവൃത്തി പരിചയവും സങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം മാർച്ച് 27ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടർ, കളക്ടറേറ്റ്, മലപ്പുറം, പിൻ: 676505 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റ് ലാൻഡ് അക്വസിഷൻ സെക്ഷനിലെ 0483 2739581 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments