അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ പദ്ധതിയിൽ അംഗമാവാൻ അവസരം
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യ പരിരക്ഷ ഉറപ്പാക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയായ പ്രധാൻമന്ത്രി ശ്രം യോഗി മൻ-ധൻ യോജന, നാഷനൽ പെൻഷൻ സ്‌കീം ഫോർ ട്രേഡേഴ്സ് ആൻഡ് സെൽഫ് എംപ്ലോയിഡ് പെൻഷൻ പദ്ധതിയിൽ അംഗമാവാൻ അവസരം. 18നും 40 നും ഇടയിൽ പ്രായമുള്ള മാസവരുമാനം 15,000 രൂപയിൽ താഴെയുള്ളവർക്ക് പിഎം - എസ് വൈ എം പദ്ധതിയിൽ അംഗമാവാം. അംഗങ്ങൾക്ക് 3000 രൂപയിൽ കുറയാത്ത തുക പെൻഷൻ ലഭിക്കും. ഇ.എസ്.ഐ, പി.എഫ് എന്നിവയിൽ അംഗമല്ലാത്ത ഇൻകം ടാക്സ് അടക്കാത്തവർക്ക് മാത്രമാണ് അവസരം. അസംഘടിത തൊഴിലാളികൾ, റിക്ഷാ ജോലിക്കാർ, സ്ട്രീറ്റ് വെണ്ടർമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, വീട്ട് ജോലിക്കാർ, വീട്ട് ഉപകരണങ്ങൾ നടന്ന് വിൽകുന്നവർ, കർഷക തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, തുകൽ തൊഴിലാളികൾ, ഓഡിയോ-വീഡിയോ ജീവനക്കാർ അല്ലെങ്കിൽ സമാനമായ മറ്റ് ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർക്കാണ് അവസരം.
നാഷണൽ പെൻഷൻ സ്‌കീം ഫോർ ട്രേഡേഴ്സ് ആൻഡ് സെൽഫ് എംപ്ലോയിഡ് പെൻഷൻ സ്‌കീമിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള വാർഷിക വിറ്റുവരവ് ഒന്നര കോടിയിൽ കൂടാത്ത ഇ.എസ്.ഐ, പി.എഫ്, എൻ.പി.എസ് എന്നിവയിൽ അംഗമല്ലാത്തവരും ഇൻകം ടാക്സ് അടക്കാത്തവർക്ക് അംഗമാവാം. പദ്ധതിയിൽ ചേരാൻ ആഗ്രിഹിക്കുന്നവർ മൊബൈൽ ഫോൺ, ആധാർ നമ്പർ, സേവിംഗ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം കോമൺ സർവ്വീസ് സെന്ററുകളിൽ രജിസ്റ്റർ ചെയ്യണം. അടുത്തുള്ള കോമൺ സർവ്വീസ് സെന്ററുകൾ എവിടെയാണെന്ന് അറിയുന്നതിന് locator.csccloud.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
- Log in to post comments