ഭിന്നശേഷിക്കാര്‍ക്കായി അണ്ടൂര്‍കോണത്ത് കലോത്സവം
ഭിന്നശേഷിക്കാരുടെ കലാകായിക അഭിരുചി പ്രോത്സാഹിക്കുന്നതിനായി അണ്ടൂര്‍കോണം പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ആദ്യമായാണ് പഞ്ചായത്ത് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
ആലുംമൂട് ഗവണ്‍മെന്റെ എല്‍.പി.എസില്‍ നടന്ന കലോത്സവത്തില്‍ 77 പേരാണ് പങ്കെടുത്തത്. ഇവരില്‍ 55 പേര്‍ ബുദ്ധി വൈകല്യമുള്ളവരും 22 പേര്‍ ശാരീരിക വൈകല്യമുള്ളവരുമാണ്. ഓട്ടം, കസേരകളി, ചിത്രരചന, ലളിതഗാനം, നൃത്തം തുടങ്ങി വിവിധ കലാകായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കലോത്സവത്തിന് മുന്നോടിയായി ഭിന്നശേഷിക്കാരുടെ രക്ഷകര്‍ത്താക്കളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് അവലോകന യോഗം ചേര്‍ന്നു.
സര്‍ക്കാരില്‍ നിന്ന് അനുവദിച്ച 75,000 രൂപ വിനിയോഗിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമെ പഞ്ചായത്തംഗങ്ങള്‍, അംഗന്‍വാടി അധ്യാപകര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2582/2018)
- Log in to post comments