Skip to main content

സൈനികക്ഷേമത്തിനായി പതാകകളും സ്റ്റാമ്പുകളും വാങ്ങണം

 

ജില്ലാ സായുധസേന പതാകദിന കമ്മിറ്റി യോഗം  എ.ഡി.എം. വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്നു. സ്‌കൂളുകള്‍, ഓഫീസുകള്‍ ഇതര സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പതാകകളും, സായുധസേന സ്റ്റാമ്പുകളും വില്‍പന നടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. കുട്ടികളില്‍ സൈനികസേവനങ്ങളുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലുള്ള ബോധവല്‍ക്കരണം നടത്തണം. പതാകദിനത്തോടനുബന്ധിച്ച് ഫണ്ട് സ്വരൂപിക്കുന്നതിന് സ്‌കൂളുകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും എ.ഡി.എം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  സൈനിക ക്ഷേമത്തിനായി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായുധ സേന പാതകദിന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഡിസംബര്‍ 7 പതാക ദിനമായി ആചരിക്കുന്നത്. സൈനികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2583/2018)

 

date