Post Category
സപ്ലൈകോ റംസാൻ ഫെയറിന് നാളെ തുടക്കം
സപ്ലൈകോ റംസാൻ ഫെയറിന് നാളെ (മാർച്ച് 26) തുടക്കമാകും. മലപ്പുറം പെരിന്തൽമണ്ണ റോഡിലെ ഡാലിയ കെ പീസ് അവന്യുവിൽ രാവിലെ 11ന് പി. ഉബൈദുള്ള എംഎൽഎ റംസാൻ ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ അധ്യക്ഷത വഹിക്കും. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ആദ്യ വിൽപ്പന നിർവഹിക്കും.
മാർച്ച് 30 വരെയാണ് റംസാൻ ഫെയർ. 13 ഇനത്തിൽ സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുന്നതിന് പുറമേ, 40 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ഫെയറിൽ ലഭ്യമാണ്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്ക് മാർച്ച് 30 വരെ വിലക്കുറവ് നൽകും.
date
- Log in to post comments