Post Category
ആറ്റിങ്ങല്‍ കുന്നുവാരം യു.പി.എസില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ കുന്നുവാരം യു.പി.എസിലെ മൂന്നു ക്‌ളാസ് മുറികള്‍ സ്മാര്‍ട്ടാക്കി. സ്മാര്‍ട്ട് ക്‌ളാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ.ബി. സത്യന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ഒന്നു മുതല്‍ ഏഴു വരെ ക്‌ളാസുകളില്‍ 307 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂള്‍ പി.ടി.എയുടെ സഹായത്തോടെ 1,10,000 രൂപ വിനിയോഗിച്ചാണു ക്ലാസ് റൂമുകള്‍ നിര്‍മിച്ചത്. ആറു ക്ലാസ് റുമകള്‍കൂടി നിര്‍മിക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള ഡൈനിംഗ് ഹാളിനായി എം.എല്‍.എ വികസന ഫണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി ബി. സത്യന്‍ എം.എല്‍.എ. പറഞ്ഞു.
(പി.ആര്‍.പി. 2608/2018)
date
- Log in to post comments