Post Category
ലോകായുക്തയിൽ രജിസ്ട്രാർ
കേരള ലോകായുക്തയിൽ രജിസ്ട്രാർ തസ്തികയിൽ കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് പുനർനിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കാലാവധി. പ്രായപരിധി 68 വയസ്. അപേക്ഷ മേയ് 3 നകം രജിസ്ട്രാർ ഇൻ-ചാർജ്, കേരള ലോകായുക്ത ഓഫീസ്, വികസ്ഭവൻ പി.ഒ., തിരുവനന്തപുരം - 695033 വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2300362, വെബ്‌സൈറ്റ്: www.lokayuktakerala.gov.in .
പി.എൻ.എക്സ് 1701/2025
date
- Log in to post comments