Skip to main content

എംപ്ലോയബിലിറ്റി സെന്റർ ക്യാമ്പ് രജിസ്ട്രേഷൻ

 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ വരുന്ന മാസങ്ങളിൽ നടത്തുന്ന തൊഴിൽമേളകളിലേക്കും, വോക് ഇൻ ഇന്റർവ്യൂകളിലേക്കും ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യുവാൻ അവസരം. ഏപ്രിൽ 24ന് രാവിലെ 10.30 മുതലാണ് രജിസ്ട്രേഷൻ. പ്ലസ് ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. രജിസ്റ്റർ ചെയ്യുവാനുള്ള പ്രായ പരിധി 18 മുതൽ 40 വരെ. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി ഒറ്റ തവണ ഫീസായി 250 രൂപയും ആധാർ കാർഡുമായി അന്നു രാവിലെ 10.30ന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 0481-2563451.

date