Skip to main content

കരാര്‍ നിയമനം

  ജില്ലയിലെ 11 ബ്ലോക്കുകളിലും, കൊല്ലം കോര്‍പ്പറേഷനിലും  രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍  കരാര്‍ നിയമനം നടത്തും. യോഗ്യത: വെറ്ററിനറി സര്‍ജന്‍ - ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് - എസ്.എസ്.എല്‍.സി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്.  യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഏപ്രില്‍ 29 ന്  രാവിലെ 10.30 നും, 11നുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് -ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474-2793464.
 

 

date