Skip to main content

ക്വിസ് മത്സരം സംഘടിപ്പിച്ചു

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹരിത കേരള മിഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനോത്സവം നീലകുറിഞ്ഞി 2025 ൻ്റെ ഭാഗമായി സംഘടിപ്പിച്ച ബ്ലോക്ക്തല ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പരിധിയിലെയും ആലുവ മുൻസിപ്പൽ പ്രദേശത്തേയും ഏഴ് എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച് എസ് എസിലെ വിദ്യാർത്ഥികളായ എസ്.അഭിനവ് ഒന്നാം സ്ഥാനവും, എം.ബി.ദർശന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുത്തൻവേലിക്കര വിവേക ചന്ദ്രികസഭ എച്ച്.എസ് എസിലെ ടി ആർ നിവേദിത മൂന്നാംസ്ഥാനവും പൂവ്വത്തുശ്ശേരി സെൻ്റ് ജോസഫ് എച്ച് എസിലെ സൗരവ് കൃഷ്ണ നാലാംസ്ഥാനവും കരസ്ഥമാക്കി. മെഗാക്വിസ് മത്സരത്തിൽ പങ്കെടുത്ത അറുപത് വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആദ്യ നാല് സ്ഥാനക്കാർക്ക് ജില്ലാ മത്സരത്തിൽ പങ്കെടുക്കുവാനും യോഗ്യത ലഭിച്ചു. 

 

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് താര സജീവ് അദ്ധ്യക്ഷയായി. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ സി.എം. വർഗ്ഗീസ്, അഡ്വ. ഷെബീർ അലി, ആനി കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ. കാസിം അമ്പിളി അശോകൻ, ഹരിതകേരളം മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ. എൽ അരുൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഹൗസിംഗ് ഓഫീസർ വി.കെ. ഏലിയാസ് ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു.

date