Post Category
പെര്‍മനന്റ് ലോക് അദാലത്ത് വിധി പ്രകാരമുള്ള തുകകള്‍ അനുവദിക്കില്ല
2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ടാം അപ്പീല്‍ അധികാരിയായി പെര്‍മനന്റ് ലോക് അദാലത്തിനെ നിയമിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുള്ളതാണ്. അപേക്ഷകര്‍ക്ക് ദുരിതാശ്വാസ സഹായം സംബന്ധിച്ച പരാതികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവു ന്നതാണെന്നും പെര്‍മനന്റ് ലോക് അദാലത്ത് വിധിപ്രകാരമുള്ള തുകകള്‍ അനുവദിക്കേണ്ടതില്ലായെന്നും നിര്‍ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments