Skip to main content

ലോക മലമ്പനിദിനം ആചരിച്ചു

 ലോക മലമ്പനി ദിനാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കാം.
പുനര്‍ നിക്ഷേപിക്കാം, പുനര്‍വിചിന്തനം നടത്താം, പുനരുജ്വലിപ്പിക്കാം എന്നതാണ് ഈ വർഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി  അധ്യക്ഷത വഹിച്ചു.
വിളംബര റാലി, തലയോലപ്പറമ്പ് ജൂനിയര്‍ പബ്ലിക് നേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ നടത്തിയ ഫ്‌ളാഷ് മോബ്, ആരോഗ്യ ക്വിസ്,അതിഥി തൊഴിലാളികളുടെ മലമ്പനി പരിശോധന എന്നിവ  ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍  
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി മാത്യു  ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജൈനി തോമസ്,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സാലിമ ജോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്‍സി സിബി, പ്രത്യുഷ സുര ,അനിയമ്മ ജോസഫ്, സാലിമോള്‍ ജോസഫ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആർ രേഖ ,കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസിയ ജോര്‍ജ് ,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ സജി , പബ്ലിക് നേഴ്‌സിങ് സൂപ്പര്‍വൈസര്‍ ഷൈലജ, ബ്ലോക്ക് ആരോഗ്യ കേരളം കോര്‍ഡിനേറ്റര്‍ മനോജ്, എപ്പിഡമോളജിസ്റ്റ് ഡോ.സി.എം കാര്‍ത്തിക,സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനൂപ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോജന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി.ഷിബു മോൻ,മിനു ,മിനി പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരായ ജാന്‍സി ജോസഫ് സജിത, എംഎല്‍എസ് പി .ബിബി,ധന്യ എന്നിവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.
ജില്ലാ മലേറിയ ഓഫീസര്‍ ഗോപകുമാര്‍,ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ കെ. ജി സുരേഷ് , കോട്ടയം മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നെറ്റോ ജോര്‍ജ് , ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസര്‍ സി. ജെ ജെയിംസ് ,
ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ആശ അങ്കണവാടി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഹരിത കര്‍മസേനാംഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്.എസ് വിദ്യാര്‍ഥികള്‍ സാമൂഹിക സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍  പങ്കെടുത്തു.

date