പോഷണ്‍ പക്വാഡ 2025 ജില്ലാതല പരിപാടി സമാപിച്ചു
വനിതാ ശിശുവികസന വകുപ്പ് പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായുള്ള പോഷണ്‍ പക്വാഡ 2025 ന്റെ ജില്ലാതല സമാപന പരിപാടി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബിജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ആര്‍ സി എച്ച് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വിന്‍ അധ്യക്ഷനായി. ആദ്യ ആയിരം ദിനങ്ങളുടെ പ്രാധാന്യം, കുട്ടികളിലെ അമിത വണ്ണം, ഗുണഭോക്തൃ രജിസ്ട്രഷേന്‍, സുപോഷിത് ഗ്രാമപഞ്ചായത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ കലാകാരന്മാര്‍ നുക്കാദ് നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് അങ്കണവാടി വര്‍ക്കര്‍മാരുടെ വിവിധ കലാപരിപാടികളും പോഷകാഹാര പ്രദര്‍ശന മേളയും അരങ്ങേറി. കണ്ണൂര്‍ ചന്ദ്രശേഖര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു, സീനിയര്‍ സൂപ്രണ്ട് അമര്‍നാഥ് വി ഭാസ്‌കര്‍, ശിശുവികസന പദ്ധതി ഓഫീസര്‍മാരായ കെ ജയമിനി, എം. രജനി, പോഷണ്‍ അഭിയാന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സി.പി അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അമ്മമാര്‍, ദമ്പതികള്‍, കൗമാരക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments