Skip to main content

വിപണന മേള  സംഘടിപ്പിച്ചു

കണ്‍സ്യുമെര്‍ ഫെഡിന്റെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ആരംഭിച്ചു.  ജൂണ്‍ 15വരെയാണ്   മേള. ജില്ലയില്‍ 27 ത്രിവേണി സ്റ്റോറുകള്‍, 28 സഹകരണ സംഘങ്ങള്‍ മുഖേന ബാഗുകള്‍, കുടകള്‍, ടിഫിന്‍ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, മറ്റ് അനുബന്ധ പഠന സാമഗ്രികള്‍ എന്നിവയും കണ്‍സ്യുമര്‍ ഫെഡിന്റെ ത്രിവേണി നോട്ട് ബുക്കുകളും   മിതമായ നിരക്കില്‍ ലഭിക്കും.
    ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ ത്രിവേണി സ്റ്റോറില്‍ കണ്‍സ്യുമര്‍ ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന്‍ നിര്‍വഹിച്ചു. ജോയിന്റ് രജിസ്റ്റാര്‍ അബ്ദുല്‍ ഹലിം, റീജിയണല്‍ മാനേജര്‍ ഐ. ലൈല മോള്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ബിജു കുമാര്‍, ബിസിനസ് മാനേജര്‍ ആര്‍. ശ്യാം, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷാജി, ഷിനി തുടങ്ങിയവര്‍ പങ്കെടുത്തു.
                                               
 

date