Post Category
എറണാകുളം ജില്ലയിലെ എല്ലാ ആയുർവേദ ആശുപത്രികളും ഡിസ്പെൻസറികളും ഹരിത സ്ഥാപനങ്ങളായി
മാലിന്യമുക്ത ം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ല ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ ആയുർവേദ ആശുപത്രികളെയും ഡിസ്പെൻസറികളെയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു സർട്ടിഫിക്കറ്റ് നൽകി. എറണാകുളം ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ നടന്ന ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി ജി ഗീതാദേവി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. ജയ് കൃഷ്ണൻ കെ വി,ഡിപിഎം ഡോ. സലിം, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസാ നിഷാദ് ജില്ലയിലെ 105 സ്ഥാപനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ആശുപത്രികളിലും ഭവനങ്ങളിലും ഹരിതച്ചട്ടം പാലിച്ചുള്ള പ്രവർത്തനങ്ങൾക്കായി ഹരിതസംവാദം നടത്തിയിരുന്നു. തുടർ പ്രവർത്തനമായിട്ടാണ് ഹരിത പെരുമാറ്റച്ചട്ടം പൂർത്തീകരിച്ചത്.
date
- Log in to post comments