ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് മഴക്കോട്ട് വിതരണം ചെയ്തു
ജില്ല ശുചിത്വ മിഷന്‍ തെരഞ്ഞെടുത്ത 27 പഞ്ചായത്തിലെ ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്തു. ജനുവരി മുതല്‍ മാര്‍ച്ച് വരെ ഹരിത മിത്രം ആപ്പ് അടിസ്ഥാനമാക്കി യൂസര്‍ ഫീ കളക്ഷനില്‍ 75 ശതമാനത്തില്‍ കൂടുതലും, സര്‍വീസില്‍ 90% ത്തിലും കൂടുതല്‍ എത്തിയ ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേന അംഗങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് വി.കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ഹരിതചട്ടം പാലിച്ച് ഭക്ഷണ വിതരണം നടത്തിയ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കും മാലിന്യ സംസ്‌കരണ രംഗത്ത് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ചടങ്ങില്‍ ഹരിത അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അരുണ്‍ രാജ് പി. എന്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments