Skip to main content
എന്റെ കേരളം പ്രാദര്‍ശന വിപണന മേളയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനു് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രൗണ്‍ ഗോള്‍ഡ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ബെല്‍ മൗണ്ട്് ചോക്ലേറ്റും കൊക്കോ ഉത്പന്നങ്ങളും

കുട്ടിപ്പട്ടാളത്തിന്റെ മനം കവര്‍ന്ന് ചോക്ലേറ്റ്; നാവില്‍ രുചിയൂറും

ചോക്ലേറ്റ് ഉണ്ടാക്കുന്നത് കാണാനും വാങ്ങാനും എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ അവസരം. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനു കീഴില്‍ മണിമല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രോഡ്യൂസര്‍ കമ്പനിയുടെ ബെല്‍ മൗണ്ട് ചോക്ലേറ്റാണ് ഇവിടുത്തെ താരം. മേളയില്‍ എത്തുന്ന കുട്ടികളുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് കൊക്കോ ചോക്ലേറ്റും ഐസ്‌ക്രീമും. 
കൊക്കോയില്‍ നിന്ന്  ചോക്ലേറ്റ് ഉല്‍പാദിപ്പിക്കുന്നത് എങ്ങനെയെന്ന്  ഇവിടെനിന്ന് മനസ്സിലാക്കാം. അതോടൊപ്പം വിവിധ രുചിഭേദങ്ങളിലുള്ള ഐസ്‌ക്രീമുകളും കൊക്കോ പാനീയവും കോക്കോ ബട്ടറും ലഭ്യമാണ്. പ്രകൃതിദത്തവിഭവങ്ങളായ കോക്കോയുടെ തോട്, ചിരട്ട, പൈനാപ്പിള്‍ എന്നിവയിലാണ്  ഐസ്‌ക്രീമുകള്‍ നിറച്ചിരിക്കുന്നത്. വാഴൂര്‍ ബ്ലോക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കര്‍ഷകര്‍ക്ക് കൊക്കോ തൈകള്‍ വിതരണം ചെയ്യുകയും അവരില്‍ നിന്ന് കൊക്കോ വാങ്ങുകയും ചെയ്യും.

date