വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഡോക്യുമെന്ററി പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഡോക്യുമെന്ററി പ്രകാശനം ചെയ്തു
കോട്ടയം : വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തേക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും സെമിനാറും നടത്തി. വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ നടന്ന ചടങ്ങ് രജിസ്‌ട്രേഷന്‍ പുരാവസ്തു - പുരാരേഖ -മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലഘട്ടത്തില്‍ പുരാരേഖ വകുപ്പിന്റെ പ്രവര്‍ത്തനം അനിവാര്യമാണെന്നും വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്ര സംരക്ഷണത്തിന്റ ഭാഗമാണ് ഡോക്യുമെന്ററിയെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ വൈസ്‌ചെയര്‍മാന്‍ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു ഷാജി,എന്‍. അയ്യപ്പന്‍, ഹരിദാസന്‍നായര്‍,ലേഖ ശ്രീകുമാര്‍,പുരാരേഖ വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് എസ്.പാര്‍വതി, കേരളാ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ.ജി. കാര്‍ത്തികേയന്‍ നായര്‍, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ.മഞ്ജു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments