Skip to main content

മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് (ഏപ്രിൽ 29)  

ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി  മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം ഇന്ന് (ഏപ്രിൽ 29) രാവിലെ 10.30 മുതൽ 12.30 വരെ കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. 
ക്ഷണിക്കപ്പെട്ട അതിഥികളാണ് മുഖാമുഖത്തിൽ പങ്കെടുക്കുന്നത്.
സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികൾ, ട്രേഡ് യൂണിയൻ-തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, അധ്യാപകർ, വ്യവസായികൾ, പ്രവാസികൾ, പ്രശസ്ത വ്യക്തികൾ, പൗരപ്രമുഖർ, സാമുദായിക നേതാക്കൾ, കർഷകത്തൊഴിലാളികൾ, കർഷകർ തുടങ്ങി വിവിധ മേഖലയിൽനിന്നുള്ള അഞ്ഞൂറിലധികം പേർ മുഖാമുഖത്തിൽ പങ്കെടുക്കും. 
ചടങ്ങിൽ സഹകരണ തുറമുഖം ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും.  മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ. അനിൽ, ജില്ലയിലെ എം.പിമാർ, എം.എൽ എ മാർ , ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരിക്കും.

date