Skip to main content
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാള്‍

നിയമം പാലിക്കൂ... സുരക്ഷ ഉറപ്പാക്കൂ; സേവനങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

സംശയനിവാരണവും  സേവനവുമായി മുന്നേറി എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്റ്റാള്‍. നിയമം ലംഘിച്ചും അമിത വേഗത്തിലും പോകുന്നവര്‍ക്കുള്ള അവബോധന ക്ലാസും ഇവിടെയുണ്ട്. പൊതുജനങ്ങള്‍ക്കായി ഇ-സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക കൗണ്ടറും സജ്ജമാണ്. ഇതിലൂടെ എം.വി.ഡി. സംബന്ധമായ ഇ- ചെല്ലാന്‍, ആര്‍.ടി.ഒ. സംബന്ധമായ മറ്റു ഫീസുകള്‍ ഇവിടെ അടയ്ക്കാവുന്നതാണ്. ലൈസന്‍സ്,  ആര്‍.സി. ബുക്ക് എന്നിവ ഉടന്‍ തന്നെ പ്രിന്റ് എടുത്ത് നല്‍കുന്നതുമാണ്. സി.എന്‍.ജി. വാഹനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി നല്‍കുന്നതിന്റെ ഭാഗമായി സി.എന്‍.ജി. വാഹനത്തിന്റെ പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി ലക്കി കുപ്പണ്‍ മത്സരവും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. വിജയികള്‍ക്ക് ഹെല്‍മെറ്റും സമ്മാനമായി നല്‍കും.
 

date