Skip to main content

വെള്ളറട യുപി സ്‌കൂളില്‍ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

വെള്ളറട ഗവ.യു.പി സ്‌കൂളില്‍ നിർമ്മാണം പൂർത്തീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി 2016 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചത് 12500 കോടി രൂപയാണെന്ന്  എംഎല്‍എ പറഞ്ഞു. പാറശ്ശാല മണ്ഡലത്തില്‍ മാത്രമായി വിദ്യാഭ്യാസ മേഖലയിലെ ഭൗതിക സൗകര്യ വികസനത്തിന് ഇതിനോടകം 240 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ നിന്ന് രണ്ട് കോടിയും എം.എല്‍.എ. ഫണ്ടില്‍ നിന്ന് 30 ലക്ഷവും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 10000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ മൂന്ന് നിലകളുള്ള മന്ദിരമാണ് പണിതിരിക്കുന്നത്.

വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ സോംരാജ്, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സരള വിന്‍സെന്റ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.മംഗള്‍ദാസ്, ഗ്രാമപഞ്ചായത് അംഗങ്ങളായ സുനീഷ് എസ്, ഷാജി കൂതാളി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.ഷൈന്‍കുമാര്‍, ഡി.ഇ.ഒ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

date