Skip to main content

മിഴിവ് 2025 ഓൺലൈൻ വീഡിയോ മത്സരം: എൻട്രികൾ മെയ് 7 വരെ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'മിഴിവ് 2025' ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ അയക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു .മെയ് ഏഴാണ് അവസാനതീയതി. 'ഒന്നാമതാണ് കേരളംഎന്നതാണ് മത്സര വിഷയം. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾനേട്ടങ്ങൾമികവുറ്റ പദ്ധതികൾവിജയഗാഥകൾലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമിക്കേണ്ടത്.

ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം ഒരു ലക്ഷം , 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം രണ്ടു മിനിട്ടാണ് . വീഡിയോകൾ  mizhiv.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.

 മൊബൈൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന എൻട്രികളും മത്സരത്തിനായി പരിഗണിക്കും. ഫിക്ഷൻ / ഡോക്യുഫിക്ഷൻ / അനിമേഷൻമ്യൂസിക് വീഡിയോമൂവിംഗ് പോസ്റ്റേഴ്‌സ് തുടങ്ങിയ രീതികളിൽ നിർമ്മിച്ച വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. അണിയറ പ്രവർത്തകരുടെ പേര് ചേർത്തുള്ള വീഡിയോകൾ എച്ച് ഡി (1920x1080) mp4 ഫോർമാറ്റിൽ സമർപ്പിക്കണം.

വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്ലോഡ് ചെയ്യേണ്ടത്. ഒരാൾക്ക് ഒരു വീഡിയോ മാത്രമേ മത്സരത്തിനായി നൽകാനാവൂ.

പി.എൻ.എക്സ് 1791/2025

date