പുതൃക്ക ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
പൂതൃക്ക ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എറണാകുളം ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ.ജെ ജോയി ഉദ്ഘാടനം നിര്‍വഹിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓഫീസിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. 40 ലക്ഷത്തോളം രൂപയായിരുന്നു ഇതിനായി ചെലവഴിച്ചത്. ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ വര്‍ഗീസ്, വി.കെ രാജു, അന്നമ്മ യോഹന്നാന്‍, സരസമ്മ തങ്കപ്പന്‍, നിബു കെ. കുര്യാക്കോസ്, ഡോളി സാജു, ഷിജി അജയന്‍ എന്നിവരെ ആദരിച്ചു. വിവിധ അങ്കണവാടികളില്‍ നിന്ന് വിരമിക്കുന്ന സി.കെ മേരി, വി. ഉഷ മോള്‍, കെ.എം വത്സ, ടി.എ സുഭദ്ര, കെ.വി ലക്ഷ്മി എന്നിവരെയും ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.പി വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സിനി ജോയ്, സ്ഥിരം സമിതി അധ്യക്ഷരായ മാത്യൂസ് കുമ്മണ്ണൂര്‍, ബിന്ദു ജയന്‍, ബിജു കെ ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ ടി.വി രാജന്‍, നിഷാ സജീവ്, കെ.സി ഉണ്ണിമായ, ജിന്‍സി മേരി വര്‍ഗീസ്, സംഗീത ഷൈന്‍, എന്‍.വി കൃഷ്ണന്‍കുട്ടി, എം.വി ജോണി, ശോഭന സലീപന്‍, മോന്‍സി പോള്‍, സെക്രട്ടറി ദീപു ദിവാകരന്‍, അസി. സെക്രട്ടറി പ്രവീണ്‍ ആന്റണി, മുന്‍ സെക്രട്ടറി വി. സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു
- Log in to post comments