Post Category
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഡി.ഡി.യു ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അഭയ കല്‍പ ടെക്‌നോളജീസ്. പത്തടിപ്പാലം ട്രെയിനിങ് സെന്റര്‍, ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രമായ ആര്‍ എസ് ഇ ടി ഐ, നെല്ലാട് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനുമായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം എം.ഒ.ആര്‍.ഡി പ്രതിനിധികളായ ലോകേഷ് സുഖ് വാനി , ധൃതി ബനിയ എന്നിവര്‍ സന്ദര്‍ശനം നടത്തി. ഡി.ഡി.യു ജി.കെ.വൈ 1.0 പദ്ധതിയുടെ പി.ഐ.എ അടിസ്ഥാനത്തിലുള്ള അവലോകനം. പി.ഐ.എ ഫണ്ടുകള്‍ ക്ലോസര്‍ ഘട്ടത്തിലിരിക്കുന്ന പദ്ധതികള്‍, ഡി.ഡി.യുജി.കെ.വൈ 2.0 നടപ്പാക്കുന്നത് തുടങ്ങിയവയുടെ അവലോകനവും സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്നു.
date
- Log in to post comments