Post Category
സ്പോട്ട് അഡ്മിഷൻ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഒരു വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് (സായാഹ്ന കോഴ്സ്, പാർട്ട് ടൈം ബാച്ച്) ൽ ഒഴിവ്. എൻജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്.സി (ഫിസിക്സ്, കെമിസ്ട്രി) കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നിന്നും ലഭിക്കും. യോഗ്യതയുള്ളവർ മെയ് 5 ന് രാവിലെ 10 ന് 500 രൂപ അപേക്ഷ ഫീസും കോഴ്സ് ഫീസായ 42,000 രൂപയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഹാജരാകണം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2556530, 9349892240.
പി.എൻ.എക്സ് 1798/2025
date
- Log in to post comments