Skip to main content

തൊഴില്‍ പൂരം സപ്ലിമെന്റ് പ്രകാശനം ചെയ്തു

  വിജ്ഞാനകേരളം തൊഴില്‍ പൂരത്തിന്റെ ഭാഗമായി പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശനം റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍, വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം തോമസ് ഐസക് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തൊഴില്‍ പൂരത്തിന് മുന്നോടിയായി മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച വര്‍ക്ക് റെഡിനസ്സ് പ്രോഗാമുകള്‍, ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് യോഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ മഹാപഞ്ചായത്ത്, അവസാന ഘട്ടത്തില്‍ നടന്ന ജില്ലാ വിജ്ഞാന കൗണ്‍സില്‍ യോഗം വരെയുള്ള തൊഴില്‍ പൂരത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് തൊഴില്‍ പൂരം സപ്ലിമെന്റ് പുറത്തിറക്കിയത്.

തൊഴില്‍ അന്വേഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിജ്ഞാന തൃശൂര്‍ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍, ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, ജില്ലയിലെ 24 ജോബ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശങ്ങളും സപ്ലിമെന്റില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വിജ്ഞാനകേരളം കണ്‍സള്‍ട്ടന്റ് ഡോ. പി. സരിന്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date