Post Category
നേത്ര പരിശോധനയും ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നേത്ര പരിശോധനയും ജീവിതശൈലി രോഗ നിര്‍ണ്ണയവും ഒരുമിച്ച് പരിശോധിക്കുന്ന സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു. ദൃശ്യം ഐ കെയര്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ലാബ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. ഹരികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍ കെ.ജെ സ്റ്റാലിന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.ഡി ആശാലത, അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.എസ് ഷാബു, ഉപദേശക സമിതി അംഗങ്ങളായ കെ.വി ഹരിദാസ്, കെ.കെ ഹരിദാസ്, എ.ടി. ജോസ്, എ.സി. കൃഷ്ണന്‍, കെ.കെ സേതുമാധവന്‍, അജി ഫ്രാന്‍സിസ്, പി.എ. സിദ്ദീഖ്, വി.എ. ഷംസുദ്ദീന്‍, കെ.പി സണ്ണി, ജയന്‍ കോലാരി, എ.എം ജനാര്‍ദ്ദനന്‍, ഐ.ആര്‍. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments