കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഡിറ്റോറിയം നിര്‍മാണത്തിന് തുടക്കം
കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെയും ക്ലാസ് മുറികളുടെയും പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍നിന്ന് അനുവദിച്ച 2.12 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. 681 ചതുരശ്ര മീറ്ററില്‍ രണ്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയില്‍ ഓഡിറ്റോറിയവും ഒന്നാംനിലയില്‍ മൂന്ന് ക്ലാസ് മുറികളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് പാലാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി അശ്വതി, പ്രിന്‍സിപ്പല്‍ സി സുജ, പ്രധാനാധ്യാപിക വി.എസ് ശോഭ, എസ്.എം.സി ചെയര്‍മാന്‍ പി പി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ഉബൈബ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഇ മുജീബ് റഹ്‌മാന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments