Post Category
വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ആശുപത്രി പരിപാലന സമിതി സെക്ഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പത്താം ക്ലാസ് / പ്ലസ്ടു എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാര്‍ഥികള്‍ 18 നും 40 നു ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 7 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086177337.
date
- Log in to post comments