Skip to main content

സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം

സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാദമിയില്‍ 2025 -2026 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പൊതുവിഭാഗ വിദ്യാര്‍ഥികളുടെ ഫീസ് 50000 ആണ്. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50% ഫീസിളവ് ലഭിക്കും. വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. കൂടാതെ kilecivilservice@gmail.com ലേക്ക് ഇമെയില്‍ ചെയ്യുകയോ, 8075768537 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് അയക്കുകയോ ചെയ്യുക. ഫോൺ: 0471-2479966, 8075768537 .

date