Post Category
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നീലക്കുറിഞ്ഞി - ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം തിരുവനന്തപുരം എസ്.എം.വി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ചു. തെരഞ്ഞെടുത്ത 48 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
വെങ്ങാനൂര്‍, ഭഗവതിനട ഗവ.യു.പി.എസിലെ ദേവിക എസ് എസ് ഒന്നാം സ്ഥാനം നേടി. തോന്നയ്ക്കല്‍ ഗവ. എച്ച്.എസ്.എസിലെ ശിഖ ആര്‍ സതീഷ് രണ്ടാം സ്ഥാനം നേടി. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് മെയ് 16, 17, 18 തീയതികളില്‍ മൂന്നാറില്‍ നടക്കുന്ന സംസ്ഥാനതല പഠന ക്യാമ്പില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അംഗീകാരവും നല്‍കി.
വിദ്യാകിരണം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ദിനില്‍. കെ.എസ് അധ്യക്ഷത വഹിച്ചു. നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അശോക് സി പങ്കെടുത്തു.
date
- Log in to post comments