Post Category
പ്രധാനമന്ത്രിയുടെ വിഴിഞ്ഞം സന്ദർശന൦ സംബന്ധിച്ചുള്ള നിർദേശങ്ങൾ
വിഴിഞ്ഞം തുറമുഖം കമ്മിഷനി൦ഗുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വിഴിഞ്ഞം സന്ദർശനത്തിന്റെ സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി പങ്കെടുക്കുന്ന എല്ലാവരും ആധികാരികമായ തിരിച്ചറിയൽ രേഖകൾ(ആധാർ/ഔദൃോഗിക തിരിച്ചറിയൽ കാർഡ്) നിർബന്ധമായും കൈവശം വക്കേണ്ടതാണ്.
ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും ഒൻപത് മണിക്ക് മുൻപ് തന്നെ അനുവദിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ടതാണ്.
മൊബൈൽ ഫോൺ, കറൻസി നോട്ട് , തിരിച്ചറിയൽ രേഖകൾ , ആധാർ കാർഡ്. ബാങ്ക് എ ടി എം കാർഡ് എന്നിവ ഒഴികെ ഒന്നു൦ ആരും കൈവശം സൂക്ഷിക്കാ൯ പാടില്ല.
സുരക്ഷാ ചുമതല മുൻനിർത്തി എസ്പിജി ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്
date
- Log in to post comments