Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍  ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരാവണം.  റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ്, ഡ്രൈവിങ് ലൈസന്‍സ് കോഴ്‌സുകളിലേക്കാണ് അവസരം.  കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കും. ഫോണ്‍- 8281362097, 9847699720.

date