Skip to main content

പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നിയമനം

 ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും വിവിധ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താത്പര്യമുള്ള 20 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിശ്ചിത ദിവസങ്ങളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

വാര്‍ഡന്‍, പി.ടി.എസ്, എഫ്.ടി.എസ് എന്നീ തസ്തികയിലേക്ക് മെയ് അഞ്ചിനും കുക്ക്, ആയ, വാച്ച്മാന്‍ തസ്തികകളിലേക്ക് മെയ് ആറിനും ഗാര്‍ഡനര്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് മെയ് ഏഴിനും ഇന്റര്‍വ്യൂ നടക്കും. പി.ടി.എസ്, എഫ്.ടി.എസ്, ആയ, വാച്ച്മാന്‍ തസ്തികകളിലേക്ക് ഏഴാം ക്ലാസാണ് അടിസ്ഥാന യോഗ്യത. വാര്‍ഡന്‍ തസ്തികയിലേക്ക് പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും. കുക്ക് തസ്തികയിലേക്ക് ഏഴാം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ് ക്രാഫ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഗാര്‍ഡനര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷിയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെക്യൂരിറ്റി തസ്തികയില്‍ പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2706100.

date