Skip to main content

ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.എസ് ധനന്‍ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം മറ്റം സെന്ററില്‍ അവസാനിച്ചു.
 

പഞ്ചായത്തംഗങ്ങളായ അഡ്വ. പി.വി നിവാസ്, പി.കെ അസീസ്, ശരത്ത് രാമനുണ്ണി, കെ.കെ ജയന്തി, എ.എ കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേശന്‍ പിള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്, ബിജു, മറ്റം സെന്റ് ഫ്രാന്‍സിസ് റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ ആന്റോ, ഹെഡ് ക്ലാര്‍ക്ക് പ്രേം എന്നിവര്‍ നേതൃത്വം നല്‍കി. വായനശാല പ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, ക്ലബ്ബ് അംഗങ്ങള്‍, യുവജന സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date