Skip to main content

ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രെല്ല; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് തൊഴില്‍ സൗകര്യത്തിനായി ബീച്ച് അംബ്രെല്ല സൗജന്യമായി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താത്കാലിക തട്ട് ഉപയോഗിച്ച് വഴിയോര കച്ചവടം ചെയ്ത് കുറഞ്ഞത് ആറ് മാസമെങ്കിലും അംഗത്വ കാലാവധി പൂര്‍ത്തിയാക്കിയ സജീവ അംഗമായിരിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വഴിയോര വില്‍പ്പന നടത്തുന്ന സ്ഥലം വ്യക്തമാക്കുന്ന തരത്തിലുള്ള അപേക്ഷകന്റെയും വില്‍പന തട്ടിന്റേയും കളര്‍ ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മെയ് 25. കൂടുതല്‍ വിവരങ്ങള്‍ക്ക് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2360490.

date