Post Category
പ്രചോദനം പദ്ധതി: അപേക്ഷ ക്ഷണിച്ചു
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യവികസനം എന്നിവ നൽകുന്ന പ്രചോദനം പദ്ധതിയിലേക്ക് മാർഗരേഖ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യർ എന്നിവ പ്രകാരം എംപാനൽ ചെയ്യുന്നതിന് അർഹരായ എൻജിഒ/എൽഎസ്ജിഐകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പുറംകവറിൽ പ്രചോദനം പദ്ധതിയുടെ അപേക്ഷ എന്ന് രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകളുടെ രണ്ട് പകർപ്പുകൾ സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കണം. ഫോൺ: www.sjd.kerala.gov.in ഫോൺ: 0497 2997811 8281999015
date
- Log in to post comments