Post Category
ആര്‍ ടി ഒ പരിശോധന: നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് പിഴ
കണ്ണൂര്‍ നഗരത്തില്‍ ആര്‍ ടി ഒ നടത്തിയ പരിശോധനയില്‍ അനധികൃത പെര്‍മിറ്റില്‍ അനുവദിച്ച സ്ഥലം മാറി പാര്‍ക്ക് ചെയ്ത മൂന്ന് ഓട്ടോറിക്ഷകളും, നികുതി, ഫിറ്റ്നെസ്, പെര്‍മിറ്റ് എന്നിവ ഇല്ലാതെ സര്‍വീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകളും കണ്ടെത്തി 14750 രൂപ പിഴ ചുമത്തി. നഗരത്തില്‍ നിയമ വിരുദ്ധമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും വാഹന പരിശോധന കര്‍ശനമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു. പെര്‍മിറ്റ് അനുമതിക്ക് വിരുദ്ധമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ കുറ്റം ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു.
date
- Log in to post comments