Skip to main content

ശ്രവണ സഹായ ഉപകരണം- അപേക്ഷ ക്ഷണിച്ചു

എം പി എല്‍ എ ഡി എസ് പദ്ധതി പ്രകാരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ 2024-25 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ നിന്നും മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെയും എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വെള്ളോറ ഒമ്പാതാം വാര്‍ഡിലെയും കേള്‍വി പരിമിതി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ശ്രവണ സഹായ ഉപകരണം നല്‍കുന്നു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശ്രവണ സഹായ ഉപകരണം ലഭിച്ചിട്ടില്ലെന്ന് ശിശുവികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മെയ് ആറിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015

date