Skip to main content

യോഗ ഇന്‍സ്ട്രക്റ്റര്‍ ഇന്റര്‍വ്യൂ

പെരിങ്ങോം ഗവ:ആയുര്‍വേദ ഡിസ്പെന്‍സറി, പാടിയോട്ടുചാല്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററിലേക്ക് എന്‍.എ.എം മുഖേന കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്റ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് ആറിന് ഉച്ചക്ക് 3.30 മണിക്ക് പാടിയോട്ടുചാല്‍ ഗവ:ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെ യോഗയില്‍ പി.ജി ഡിപ്ലോമ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഗവ: ഡിപ്പാര്‍ട്മെന്റില്‍ നിന്നോ യോഗയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ,് എസ് ആര്‍ സി യുടെ ഡിപ്ലോമ ഇന്‍ ടീച്ചര്‍ ട്രെയിനിങ്. കൂടാതെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി എന്‍ വൈ എസ്, ബി എ എം എസ്, എം എസ് സി യോഗ എന്നിവയും പരിഗണിക്കും. പ്രായപരിധി 50 വയസ്സിനു താഴെ. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 04985293617, ഇ മെയില്‍: gadpadiyotuchal@gmail.com

date