Skip to main content

സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) യുടെ ഐ എ എസ് അക്കാദമിയില്‍ 2025-2026 സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് പൊതു വിഭാഗ വിദ്യാര്‍ത്ഥികളുടെ ഫീസ് 50000 ആണ്. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസിളവ് ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ www.kile.kerala.gov.in/ kileiasacademy എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471-2479966, 8075768537

date