Skip to main content

ഗവ ഐടിഐ കോഴ്സുകളില്‍ അപേക്ഷിക്കാം

കണ്ണൂര്‍ ഗവ ഐടിഐയും ഐ എം സി യും സംയുക്തമായി നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന കോഴ്സിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് തുടങ്ങിയ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് എസ്എസ്എല്‍സി പ്ലസ് ടു ഐടിഐ, വിഎച്ച്എസ്ഇ, ഡിപ്ലോമ, ബി ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8301098705

വെല്‍ഡര്‍ ഡിഗ് ആന്‍ഡ് മിഗ് മൂന്ന് മാസത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447
 

date