എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയെ തൊട്ടറിയാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പിനെ തൊട്ടറിയാം. മൃഗസംരക്ഷണ മേഖല നല്‍കുന്ന സേവനങ്ങളായ മൊബൈല്‍ വെറ്ററിനറിയൂണിറ്റ്, മൊബൈല്‍ സര്‍ജിക്കല്‍ യൂണിറ്റ് എന്നിവ വഴി കര്‍ഷകര്‍ക്ക് വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്ന സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പൗള്‍ട്ടറി ഫാമില്‍ നിന്നുള്ള കോഴിക്കുഞ്ഞുങ്ങളുടെയും മുട്ടയുടെയും പ്രദര്‍ശനവും വില്‍പ്പനയും നടക്കും. തീറ്റപ്പുല്‍ കൃഷി കാലിത്തീറ്റ എന്നിവയുടെ പ്രദര്‍ശനം, ലൈവ് സ്റ്റോക്ക് ഫാമിന്റെ മാതൃക, അരുമ പക്ഷികളുടെ പ്രദര്‍ശനവും സ്റ്റാളിലുണ്ടാവും. രാത്രികാല മൃഗചികിത്സ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങളും വകുപ്പിന് കീഴിലെ വിവിധ പദ്ധതികളും നേട്ടങ്ങളുടെ പ്രദര്‍ശനവും ഉണ്ടാവും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്ഷ്യല്‍ സ്റ്റാളുകളുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
- Log in to post comments