Skip to main content

സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം

 തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാദമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് പൊതു വിഭാഗ വിദ്യാർത്ഥികൾക്ക് 50,000 രൂപയാണ് ഫീസ്. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവ് ഉണ്ട്. വെബ്സൈറ്റ്:  www.kile.kerala.gov.in/kileiasacademy. ഇമെയിൽ:  kilecivilservice@gmail.com.ഫോൺ:  8075768537,  0471-2479966, 8075768537.

date