Post Category
കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ബോധവത്കരണ മാജിക് ഷോ
കോഴിക്കോട് കോര്പ്പറേഷന്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, ആരോഗ്യ കേരളം എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ബോധവത്കരണ മാജിക് ഷോ നടത്തി. സുരേശന് കുന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ മിഠായി തെരുവില്‍ നടന്ന മാജിക് ഷോ ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് സീനിയര്‍ ബയോളജിസ്റ്റ് എസ് സബിത ഉദ്ഘാടനം ചെയ്തു.
ജില്ലാ മലേറിയ ഓഫീസര്‍ കെ പി റിയാസ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി കെ മുരളീധരന്, അസിസ്റ്റന്റ് എന്റമോളജിസ്റ്റ് ഷാജിമോന്‍ ആര് രാമായി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യു എന്‍ സജിത്ത്, അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ തരം കൂത്താടികളുടെ പ്രദര്‍ശനവും നടന്നു.
date
- Log in to post comments