Post Category
കൊതിയൂറും മില്ലറ്റ് വിഭവങ്ങളുമായി വി ഷെയര്‍
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ചെറുധാന്യങ്ങള്ക്കുള്ളപങ്കുവളരെ വലുതാണ്. ചെറുധന്യ വിഭവങ്ങളുടെ വിവിധയിനം ഭക്ഷ്യവിഭവങ്ങളാണ് വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വി ഷെയര്‍ സ്പൈസ് ആന്‍ഡ് മില്ലറ്റ്സ് എന്റെ കേരളം പ്രദര്‍ശന വിപണന മേള സ്റ്റോളില്‍ ഒരുക്കിയിരിക്കുന്നത്. മില്ലറ്റ് ചപ്പാത്തി മിക്സ്, പുട്ടുപൊടി, മ്യൂസ്ളി, ചോക്കോഫില്സ് , ഉപ്പുമാവ്, ഇഡലി , ദോശ മിക്സ്, പൊങ്കാല് ,പാസ്ത, ന്യൂഡില്‍സ് കൂടാതെ ചാമ,കമ്പ്,തിന, ചോളം,വരഗ് ,റാഗി തുടങ്ങി വൈവിധ്യമാര്‍ന്ന മില്ലറ്റ് വിഭവങ്ങള്‍ വില്പനയ്ക്കായി ഉണ്ട്. ചക്ക , ക്യാരറ്റ്, ബീറ്റ്റൂട്ട് , പൈനാപ്പിള്‍ എന്നിവയുടെ പുട്ടുപൊടിയും ലഭ്യമാണ്. വിവിധ മാസലാ കൂട്ടുകളും ചെറുധാന്യങ്ങളുടെ കുക്കീസ് വിഭവങ്ങളും മേളയിലുണ്ട്.
date
- Log in to post comments