Post Category
അഭിമുഖം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി/ മൂന്ന് വർഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 39 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം മെയ് 5 ന് മുൻപ് ktu.cvcamp@gecbh.ac.in ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : http://www.gecbh.ac.in, 0471 – 2300484.
പി.എൻ.എക്സ് 1846/2025
date
- Log in to post comments