Post Category
ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷം; ക്വട്ടേഷന്‍ ക്ഷണിച്ചു
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കൊല്ലം ജില്ലാതല ആഘോഷ പരിപാടിക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ലൈറ്റ്, സൗണ്ട്, ജനറേറ്റര്‍, വൈദ്യുതി ദീപാലങ്കാരം, പ്രധാന കവാടത്തിലെ കമാനം, വേദിയുടെ പശ്ചാത്തലം, ഫോട്ടോപ്രദര്‍ശന സജ്ജീകരണം, പരസ്യ ബോര്‍ഡുകളൊരുക്കല്‍ എന്നീ വിഭാഗങ്ങളിലാണ് ഹരിതചട്ടം പാലിച്ചുള്ള സേവനങ്ങള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുള്ളത്.
നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0474-2794911.
date
- Log in to post comments