Skip to main content

സംസ്ഥാന മന്ത്രിസഭ വാര്‍ഷികാഘോഷം തയ്യാറെടുപ്പുകള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷിക പരിപാടികളുടെ സംഘാടന പുരോഗതി കലക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിലയിരുത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി ജില്ലയില്‍ നടപ്പിലാക്കിയ വികസനത്തിന്റെ കാഴ്ചകള്‍ക്കൊപ്പം എല്ലാ വിഭാഗങ്ങള്‍ക്കും ആസ്വദിക്കാവുന്ന പരിപാടികളുമാണ് ഇത്തവണത്തേതെന്ന് ഉറപ്പാക്കി.
സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളുമായി സജ്ജമാക്കേണ്ട സ്റ്റാളുകള്‍, ഇതരക്രമീകരണങ്ങള്‍, അവശ്യസൗകര്യങ്ങള്‍  എന്നിവ സംബന്ധിച്ച്  ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പുതിയ ആശയങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കാന്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആശ്രാമം മൈതാനത്ത് മെയ് 11 മുതല്‍ 17 വരെയാണ് പ്രദര്‍ശനവും വിപണനമേളയും. സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date