Skip to main content

അറിയിപ്പുകൾ

ജില്ലാ ഇൻഫർമേഷൻ ഓഫീസ്

എറണാകുളം

*പത്രക്കുറിപ്പ് 1*

02 ഏപ്രിൽ 2025

 

*എം. എ. ആന്ത്രോപോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു*

 

കണ്ണൂര്‍ സര്‍വകലാശാല പാലയാടുള്ള ഡോ. ജാനകി അമ്മാള്‍ ക്യാമ്പസിലേക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള എം. എ. ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദമാണ് യോഗ്യത. റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന കണ്ണൂര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ മെയ് 15നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 

ഫോണ്‍: 0497-2715261, 0497-2715286.

 

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

എറണാകുളം ജില്ലാ നിയമ സേവന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ്/ ടാക്‌സ്സി പെര്‍മിറ്റുള്ള 2022-2024 മോഡല്‍ കാറുകളുടെ ഉടമകളില്‍ നിന്നും മാസ വാടക വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഓടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുവാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ പൂര്‍ണമായ വാഹനത്തിന്റെ കസ്റ്റഡി ഡ്രൈവറുടെ സേവനം സഹിതം നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി സീല്‍ ചെയ്തു ക്വട്ടേഷനുകള്‍ മെയ് 20 ന് വൈകിട്ട് മൂന്നിന് മുമ്പായി എറണാകുളം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസില്‍ എത്തിക്കണം. 

ഫോണ്‍:0484-2344223, 8547260300

 

 

*ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു*

 

ക്ഷീരവികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകള്‍ക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു.

 

ഡയറി പ്രൊമോട്ടര്‍, പ്രായപരിധി 18-45 വയസ് (2025 ജനുവരി ഒന്നു പ്രകാരം) 

വിദ്യാഭ്യാസ യോഗ്യത - എസ് എസ് എല്‍ സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം. ഡയറി പ്രൊമോട്ടര്‍മാരായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.

 

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍. വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്രായപരിധി 18-45 വയസ് (2025 ജനുവരി ഒന്നു പ്രകാരം) വിദ്യാഭ്യാസ യോഗ്യത - എസ് എസ് എല്‍ സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം. വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.

 

നിയമനം ലഭിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവിന് മാത്രം അര്‍ഹതയുണ്ടായിരിക്കും.ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച്, അനുബന്ധ രേഖകള്‍ സഹിതം മെയ് 14 ന് മൂന്നിനു മുമ്പായി അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. 

 

ഡയറി പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ മെയ് 19-ന് രാവിലെ 10.30 നും വുമണ്‍ ക്യാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ മെയ് 19-ന് ഉച്ചയ്ക്ക് രണ്ടിനും കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിനായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് കാര്യാലയവുമായി ബന്ധപ്പെടാം.

 

 

*ടെന്‍ഡര്‍ ക്ഷണിച്ചു*

 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ്. വാഴക്കുളം പ്രോജക്ടിലേക്ക് ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനായി ഡ്രൈവറില്ലാതെ വാഹനം മാത്രം കരാറടിസ്ഥാനത്തില്‍ വാടകക്ക് നല്‍കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ആവശ്യമായ രേഖകള്‍ സഹിതം ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 15-ന് വൈകിട്ട് മൂന്നു വരെ.  

ഫോണ്‍ 0484-2677209.

 

 

*ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ താത്കാലിക നിയമനം*

 

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ റിമോട്ട് സെന്‍സിംഗ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി എറണാകുളം കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷമാണ് കാലാവധി. തസ്തിക: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍. 

 

യോഗ്യത: ഒന്നാം ക്ലാസോടെ ബി ഇ /ബി ടെക്ക് (കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ /ഐ. ടി) എം. സി. എ. -യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ ഡിപ്ലോമ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി./ ഇലക്ട്രോണിക് സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ യോഗ്യതയും നാല്-ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം, മെയ് 20- ന് രാവിലെ 11 ന് എറണാകുളം കാക്കനാട് ഉള്ള ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നടത്തും. ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കൈവശം കൊണ്ടുവരണം.

date